തിരുവല്ല – പത്തനംതിട്ട ഇന്റർ ഹോസ്പിറ്റൽ ടർഫ് ക്രിക്കറ്റ് ലീഗ് (പത്തനംതിട്ട പ്രീമിയർ ലീഗ് 2023) 24 മുതൽ 26 വരെ നാലുകോടി ഏദെൻ സ്‌പോർട്‌സ് അരീനയിൽ നടക്കും. ദിവസവും വൈകിട്ട് ആറിന് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 11 ന് സമാപിക്കും. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി, പത്തനംതിട്ട ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, നാഷണൽ റിസോഴ്‌സ് സെന്റർ ഫോർ എൻ.സി.ഡി എന്നിവരാണ് ടൂർണമെന്റിന്റെ സംഘാടകർ. 10 ആശുപത്രികളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.


