തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് തുറക്കും

Pathanamthitta Lifestyle
Print Friendly, PDF & Email

പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

18 ന് രാവിലെ എട്ടിന് ഉഷ പൂജയ്‌ക്ക് ശേഷം ശബരിമലയിലേയ്‌ക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൽ ശബരിമലയിലേയ്‌ക്ക് 17 പേരും മാളികപ്പുറത്തേയ്‌ക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വർമയും നറുക്കെടുക്കും.ശബരിമല തുലാമാസപൂജ പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി. ഈ മാസം 18 മുതൽ 22-ാം തീയതി വരെയാണ് കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ സർവ്വീസ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *