ജനകീയ ശുചിത്വ കാമ്പയിന്‍ ക്ലീന്‍ കുന്നന്താനം നടത്തി

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാനായി കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ ജനകീയ ശുചിത്വ കാമ്പയിന്‍ ക്ലീന്‍ കുന്നന്താനം നടത്തി. കുന്നന്താനം ജങ്ഷന്‍ മുതല്‍ കീഴടി വരെ നടത്തിയ ജനകീയ ശുചിത്വ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം. കെ. മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ലതാകുമാരി ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. എന്‍. മോഹനന്‍, ബാബു കൂടത്തില്‍, പഞ്ചായത്തംഗങ്ങളായ വി. എസ.് ഈശ്വരി, മിനി ജനാര്‍ദ്ദനന്‍, കെ. കെ. രാധാകൃഷ്ണക്കുറുപ്പ്, ഗ്രേസി മാത്യൂ, വി. ജെ. റജി, മറിയാമ്മ കോശി, ധന്യാമോള്‍ ലാലി, ഗീതാകുമാരി, വി. ഇ. ഒ മാര്‍, എച്ച്.ഐ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, വ്യാപാരികള്‍, വ്യവസായികള്‍, അംഗണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, യുവജനങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ യജ്ഞത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *