പത്തനംതിട്ട നഗര വികസനം ; ഈ പ്രവാസിയുടെ നിർദ്ദേശങ്ങളും പ്രായോഗികം

Kerala Pathanamthitta

പത്തനംതിട്ട – മുനിസിപ്പാലിറ്റിയുടെ അധീനതയിൽ ഉള്ള കുളമായിക്കിടക്കുന്ന ബസ് സ്റ്റാൻഡ് വീണ്ടും പുനർ നിർമ്മാണത്തിന് ഡിപിആർ അനുമതിയായി എന്ന വാർത്തക്ക് രാജേഷ്‌കുമാർ പി കടമ്മനിട്ട എന്ന പ്രവാസി ഇട്ട കമന്റാണ് ചർച്ചാവിഷയം. പലവട്ടം വർഷങ്ങളായി പുനർനിർമ്മാണവും, ലക്ഷങ്ങളുടെ ബില്ല് മാറിയെടുക്കലും നടക്കുന്നതല്ലാതെ പത്തനംതിട്ട നഗരത്തിനും, ബസ് സ്റ്റാൻഡിനും വികസനം എന്നത് ഇപ്പോഴും സ്വപ്നത്തിൽ തന്നെ. ചില മാദ്ധ്യമ പ്രവർത്തകരെങ്കിലും ഒരു കറവപ്പശുവായി രാഷ്ട്രീയക്കാർ ഈ ബസ് സ്റ്റാൻഡിനെ കാണുന്നുണ്ടന്ന് വിമർശിക്കാറുണ്ട്. പണ്ടൊരു കളക്ടർ ഇരുന്നപ്പോൾ റിംഗ് റോഡ് മനോഹരമാക്കൽ എന്നൊരു വികസനം നടന്നു. ലക്ഷങ്ങൾ ബില്ല് മാറിയെടുത്ത ചെടികൾ നട്ട ആ വികസനം ഇന്നെവിടെ ? അന്ന് നമ്മൾ അഭിപ്രായപ്പെട്ടതാണ് പത്തനംതിട്ട നഗരത്തിൽ ഇന്നും സ്ത്രീകൾ അടക്കമുള്ള പൊതുജനങ്ങൾ അനുഭവിക്കുന്ന ശൗചാലയ കുറവ് പരിഹരിക്കാൻ റിംഗ് റോഡിൽ അര കിലോമീറ്റർ ഇടവിട്ടെങ്കിലും ശൗചാലയങ്ങൾ നിർമ്മിച്ചിരുന്നെങ്കിൽ ? ഇപ്പോൾ രാജേഷിന്റെ അഭിപ്രായം ഇങ്ങനെ… നല്ലൊരു ആർട്ടിസ്റ്റ് കൂടിയായ അദ്ദേഹം തന്റെ ഭാവനയിൽ പത്തനംതിട്ട ബസ് സ്റ്റാൻഡിന്റെ വികസനം എങ്ങെനെ വേണം എന്നതിന്റ ചിത്രം കൂടി വരച്ചു പങ്കുവെച്ചു .

പത്തനംതിട്ട നഗരത്തിൽ നിലവിൽ ഉള്ള KSRTC ബസ്റ്റാന്റ് പുതുക്കി രണ്ട് ബ്‌സ്‌റ്റാന്റും കൂടി ഒന്നിച്ചാക്കണം അതിനോട് ചേർന്ന് ടാക്സിസ്റ്റന്റും ഓട്ടോ സ്റ്റാൻഡും ഉണ്ടാക്കണം , നിലവിലെ പ്രൈവറ്റ് ബസ്റ്റാന്റ് പത്തനംതിട്ട വ്യാപാരികളുടെ ലോഡുകൾ വരാനുള്ള അൺലോഡിങ്ങ് യാർഡ് ആക്കി മാറ്റണം , ലോഡുകൾ വരുന്ന വ്യാപാരികൾക്ക് ഓരോ സ്റ്റോറേജ് ക്യാബിൻ വാടകയ്ക്ക് കൊടുക്കുക , ഹെവി ട്രക്കിൽ സാധനങ്ങൾ നഗരത്തിൽ കയറാതെ ഇവിടെ ഇറക്കിയ ശേഷം ചെറിയ പിക്കപ്പ് വാഹനത്തിൽ നഗരത്തിൽ കടകളിൽ രാത്രി 8 മണിക്ക് ശേഷം അൺലോഡ് ചെയ്യണം , പത്തനംതിട്ട പച്ചക്കറി മാർക്കറ്റ് മുഴുവനായും പഴയ ബസ്റ്റാൻഡിലേക്കും ഇറച്ചി മീൻ മുട്ട മാർക്കറ്റുകൾ പോലീസ് സ്‌റ്റേഷന്റ അടുത്തുള്ള മാർക്കറ്റിൽ കെട്ടിടം പണിത് അതിൽ ആക്കുകയും അതിനടുത്തായി മാലിന്യ പ്ലാന്റും ഉണ്ടാക്കണം ( ഇപ്പോൾ തന്നെ മാലിന്യം അതിന്റെ പിറകിൽ ആണെന്ന് തോന്നുന്നു തള്ളുന്നത് ) നഗരത്തിൽ ഉള്ള സകല കേബിളുകളും അണ്ടർ ഗ്രൗണ്ട് സിസ്റ്റവും ലാൻഡ് ജങ്ങ്ഷൻ റൂമുകളും ആക്കി ക്രമീകരിക്കണം , നഗരത്തിൽ ഒരു പാർട്ടിയുടെയും കീറ കോണാനും ബാനറും നിരോധിക്കണം …. ഞാൻ കിതച്ചു ലേശം വെള്ളം കുടിച്ചിട്ട് വരാമേ …. എന്നെ പുറത്താക്കിയില്ല എങ്കിൽ ബാക്കി എഴുതാം..
@Rajesh Kumar P

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *