എഴുമറ്റൂർ – പടുതോട് ബസ്റ്റോർ റോഡിൽ ധർണ്ണ നടത്തി.

Pathanamthitta Kerala

എഴുമറ്റൂർ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എഴുമറ്റൂർ – പടുതോട് ബസ്റ്റോർ റോഡിൽ ധർണ്ണ നടത്തി.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് റോഡിന്റെ കേടുപാടുകൾ പരിഹരിച്ചുകൊണ്ടാണ് ടാറിങ് നടത്തിയത്. എന്നാൽ കാലാവധി തീരും മുമ്പ് തന്നെ റോഡ് വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് അവിടെ കാണാൻ സാധിക്കുന്നത്.

യാതൊരുവിധ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കാതെയുള്ള റോഡ് നവീകരണം വീണ്ടും യാത്ര ക്ലേശം രൂക്ഷമാക്കിയിരിക്കുകയാണ്.

ഇതിൽ പ്രതിഷേധിച്ചുകൊണ്ട് എഴുമറ്റൂർ പ്രവാസി അസോസിയേഷൻ നടത്തിയ ധർണ്ണയിൽ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ഊന്നുകല്ലിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം വിജയൻ വെള്ളയിൽ ഉദ്ഘാടനം ചെയ്തു. പ്രവാസി അസോസിയേഷൻ എഴുമറ്റൂർ കോഡിനേറ്റർ ഷിയാസ് ആശംസകൾ അറിയിച്ചു. അംഗങ്ങളായ ഷിഞ്ചു ഇരുമ്പുഴി, ജയകൃഷ്ണൻ, ജിജോ സാം തുടങ്ങിയവർ പങ്കെടുത്തു. പ്രദേശവാസികളായ മനോജ് വടക്കത്ത്, മനോജ് പാർത്ഥസാരഥി, മണിമണി, മനോജ് പാറക്ക മുറിയിൽ, സുധി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *