അടവിക്കുഴി തോട് സംരക്ഷിക്കപ്പെടണം

Pathanamthitta
Print Friendly, PDF & Email

കോന്നി – കൊന്നപ്പാറവഴി ഒഴുകി പയ്യനാമൺ അടവിക്കുഴി ഭാഗത്തുകുടി ഒഴുകി ചിറ്റൂർ കടവിൽ ചേരുന്ന വലിയതോട് ആണിത് ..ഈ തോട് മുമ്പ് ശുദ്ധജലാശയം ആയിരുന്നു , ഇപ്പോൾ അനേകവർഷങ്ങളായി പാറമടകൾ ഈ തോട്ടിലേക്കും മലിന്യം തള്ളുന്നു , തോട്ടിനോട് ചേർന്ന് നിർമ്മാണ അനുമതി നല്കിയവരും, സമീപവാസികളിൽ ചിലരും ഈ തോടിനെ മാലിന്യ കൂമ്പാരം ആക്കി മാറ്റി. കോന്നി പഞ്ചായത്തിൽ തന്നെ ഇത്രയും വലിയ വേറെ തോട് ഇല്ല. തോടിന്റെ ഇരു വശങ്ങളും കൈയ്യേറ്റം ചെയ്ത് ചില നാട്ടുകാരും തോടിന്റെ നാശത്തിനു വഴിവെച്ചു. തോട്ടിലേക്ക് ഇറങ്ങാനുള്ള 100 വർഷം പഴയവഴികൾ പോലും കെട്ടിയടച്ചു. അടുത്ത തലമുറകൾക്ക് വേണ്ടിയേങ്കിലും ഈ തോട് നിലനിർത്തേണ്ടത് അനിവാര്യം .

അടവിക്കുഴി പാലത്തിൽ നിന്നും ചില ചിത്രങ്ങൾ , കൂടുതൽ ചിത്രങ്ങൾ ഉണ്ട് ,

ഇനിയെങ്കിലും പഞ്ചായത്ത് അധികാരികൾ ഈ തോട് നേരിട്ട് ഒന്നുവന്നു കാണുക , നടപടി ഇല്ലാതെ വന്നാൽ നാട്ടുകാർ തെളിവു സഹിതം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *