അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നാലംഗ ഇന്ത്യൻ വംശജരായ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാൽ പരിഹർ (42), പത്തു വയസുകാരൻ മകൻ, ആറു വയസുള്ള മകൾ എന്നിവരാണ് മരിച്ചത്. അമേരിക്കൻ സമയം ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത് . ഇവരുടെ വീട്ടിലെത്തിയ എത്തിയ ബന്ധു വിവരം നൽകിയതിനെത്തുടർന്ന് എത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.
പ്ലെയിൻസ്ബോറോയിൽ വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ കൂട്ടായ്മകളുടെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു തേജ് പ്രതാപ്. ഇരുവരും ഐടി ജോലിക്കാരാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണോയെന്ന് പോലീസിന് സംശയമുണ്ട്. തേജ് പ്രതാപും സൊണാലിയും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞിരുന്നതെന്നുമാണ് കുടുംബത്തോട് അടുപ്പമുള്ളവർ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

