ന്യൂസ് ക്ലിക്ക് വീഡിയോഗ്രാഫറായ പത്തനംതിട്ടക്കാരി യുവതിയുടെ വീട്ടിൽ ഡൽഹി പൊലീസിന്റെ റെയ്ഡ് :

Crime India Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ചൈനയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചു രാജ്യദ്രോഹപരമായ വാർത്തകൾ ചെയ്തുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്ക് ജീവനക്കാരിയുടെ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടന്നു. മൊബൈൽ ഫോണും ലാപ്‌ടോപ്പും അടക്കം കസ്റ്റഡിയിലെടുത്തു. ന്യൂസ് ക്ലിക്കിൽ വീഡിയോഗ്രാഫറായ അനുഷയുടെ കൊടുമൺ ഐക്കാട്ടുള്ള അമ്മയുടെ വീട്ടിൽ ഇന്ന് വൈകിട്ടാണ് ഡൽഹി പൊലീസ് സംഘം പരിശോധനയ്ക്ക് വന്നത്.

ജില്ലാ പൊലീസ് മേധാവിയെയും കൊടുമൺ പൊലീസിനെയും അറിയിച്ച ശേഷമാണ് ഇൻസ്‌പെക്ടർ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥർ വന്നത്. അനുഷ വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നയാളാണ്. ജനിച്ചതും വളർന്നതും ജോലി ചെയ്യുന്നതും അവിടെയാണ്. മാതാപിതാക്കളും വർഷങ്ങളായി അവിടെ ജോലിക്കാരായിരുന്നു. ഒരാഴ്ച മുമ്പാണ് അമ്മ വീട്ടിലെത്തിയത്. റെയ്ഡിന്റെ വിശദാംശങ്ങൾ പങ്കു വയ്ക്കാൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. വീട്ടിലെത്തി അനുഷയുടെ മൊഴി എടുത്ത ശേഷം ലാപ്‌ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്ത് മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *