പുതുവത്സര ദിനത്തിൽ അജ്മാനിൽ ശമ്പളത്തോടുകൂടിയ അവധി

World
Print Friendly, PDF & Email

അജ്മാൻ – 2024 പുതുവത്സര ദിനം ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് അജ്മാൻ. ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് 2024 ജനുവരി 1 തിങ്കളാഴ്ച, പുതുവർഷത്തോടനുബന്ധിച്ച് ജനുവരി 1 എമിറേറ്റിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കും ഔദ്യോഗിക അവധിയാണെന്ന് പ്രഖ്യാപിച്ചു. 2024 ജനുവരി 2 ചൊവ്വാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 3 ദിവസത്തെ വാരാന്ത്യം പ്രഖ്യാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ മാസം കാബിനറ്റ് പ്രഖ്യാപിച്ച പട്ടിക പ്രകാരം യുഎഇ നിവാസികൾക്ക് 2024 ൽ കുറഞ്ഞത് 13 പൊതു അവധികളെങ്കിലും പ്രതീക്ഷിക്കാം. ഏഴ് ഔദ്യോഗിക ദിനങ്ങളിൽ നാലെണ്ണം നീണ്ട വാരാന്ത്യമാണ്. ആറ് ദിവസത്തെ ഇടവേളയാണ് അതിൽ ഏറ്റവും ദൈർഘ്യമേറിയത്.

Leave a Reply

Your email address will not be published. Required fields are marked *