മലയാളികൾ പരത്തുന്ന കിംവദന്തികൾക്ക് ഒരടിസ്ഥാനവുമില്ല ; ബ്രിട്ടന്റെ വാതിലുകൾ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും

Kerala World

ലണ്ടൻ : മലയാളി നവമാദ്ധ്യമ പ്രചാരകർ നടത്തുന്ന കള്ളപ്രചാരണത്തിനും, ആശങ്കകൾക്കും അവസാനമായി.

ഡെയ്‌ലി ടെലിഗ്രാഫിനെ ഉദ്ധരിച്ചു ചിലർ നൽകിയ വാർത്തയിൽ കെയർ വിസക്കാരുടെ ആശ്രിതർക്ക് നിയന്ത്രണമോ നിരോധനമോ ഉണ്ടാകാൻ ഉള്ള സാദ്ധ്യത നഴ്‌സുമാർക്കും ഉണ്ടാകും എന്ന തെറ്റിദ്ധാരണ പരത്തിയവരാണ് ചിലർ ഈ കിംവദതി സൃഷ്ടിച്ചത്.

യുകെയിലെ വിദേശ നഴ്‌സുമാരുടെ വരവ് ഒരു വാർഷിക പദ്ധതി ആയിട്ടല്ല ബ്രിട്ടീഷ് സർക്കാർ കണക്കാക്കുന്നത്. വളരെ വർഷത്തേക്കുള്ള നീണ്ട പദ്ധതിയാണത് ഇത് . നിലവിൽ പതിനഞ്ചു വർഷത്തേക്കുള്ള ബ്ലൂ പ്രിന്റ് പദ്ധതിയാണ് എൻഎച്ച്എസ് ഇക്കാര്യത്തിൽ മാത്രമായി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി രണ്ടര ബില്യൺ പൗണ്ടിന്റെ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ സർക്കാർ മാറുമ്പോൾ അടുത്ത സർക്കാർ മുൻ സർക്കാരിന്റെ പദ്ധതികൾ ചുവപ്പ് നാടയിൽ കുടുക്കി ഇടുന്നതു പോലെയല്ല വിദേശ രാജ്യങ്ങളിലെ പദ്ധതികൾ ഒന്നും, അങ്ങനെ സ്വയം തെറ്റിദ്ധരിക്കാനോ, തെറ്റിദ്ധരിപ്പിക്കാനോ ചില മലയാളി വ്ലോഗറന്മാർ ശ്രമിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ ഒരു സർക്കാർ കൊണ്ട് വന്ന പദ്ധതികൾ, ആ സർക്കാർ മാറുമ്പോഴും പിന്നീട് വരുന്ന സർക്കാരുകൾ അതെല്ലാം തുടർച്ചയായി നടപ്പാക്കുകയാണ് അവിടെ ചെയ്യുന്നത് . ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ കൺസർവേറ്റീവ് സർക്കാർ ആക്ഷേപം കേൾക്കുന്ന സ്പീഡ് റെയിൽ പ്രോജക്ട്. ഇത് വാസ്തവത്തിൽ ഗോർഡൻ ബ്രൗൺ പ്രധാനമന്ത്രി ആയപ്പോൾ തുടങ്ങിയ ആലോചനയാണ്. അതിനു ശേഷം അഞ്ചു പ്രധാനമന്ത്രിമാരെ ബ്രിട്ടൻ കണ്ടുകഴിഞ്ഞു. ഡേവിഡ് കാമറോണും തെരേസ മേയും ബോറിസ് ജോൺസണും ലിസ് ട്രസും ഋഷി സുനകും ഒക്കെ മാറിമാറി വന്നപ്പോഴും സ്പീഡ് റെയിൽ പ്രോജക്റ്റ് മുന്നോട്ടു പോകുകയാണ്.

അതിനാൽ ഋഷി സുനക് സർക്കാർ അംഗീകാരം നൽകുന്ന എൻഎച്ച്എസ് റിക്രൂട്ട്മെന്റ് പ്ലാൻ അടുത്തതായി അധികാരത്തിൽ എത്തുന്നത് ലേബർ പാർട്ടി ആണെങ്കിൽ പോലും ഒരു മാറ്റവും ഇല്ലാതെ പിന്തുടരും എന്നത് തന്നെയാണ് വാസ്തവം . ഒരു സർക്കാർ മാറി അടുത്ത സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനിക്കാൻ ഒന്നുമില്ല. പണമോ ഫണ്ടിങ് വിഹിതമോ ഇല്ലെന്ന ആശങ്കയും ഉയരാനില്ല. ആരോ പറഞ്ഞു കേട്ട വിഡ്ഢിത്തമാണ് ഇപ്പോൾ നൂറു കണക്കിന് യുട്യൂബ് വിഡിയോ വിദഗ്ധന്മാർ വള്ളിപുള്ളി വിടാതെ യുകെ വിദേശ നേഴ്‌സുമാരുടെ റിക്രൂട്ട്മെന്റ് അവസാനിപ്പിക്കുകയാണ് എന്ന് തട്ടിവിട്ടുകൊണ്ടിരിക്കുന്നത്.

ബ്രിട്ടനിൽ വിദഗ്ധ നഴ്‌സുമാരെ എത്ര കിട്ടിയാലും എൻഎച്ച്എസ് എടുത്തുകൊണ്ടേയിരിക്കും
കേട്ടതൊന്ന്.. വാസ്തവം മറ്റൊന്ന്..

ഒരു കിംവദന്തി എത്ര വേഗത്തിലാണ് മലയാളികൾക്കിടയിൽ പരക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് മലയാളി എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്ത കെയർമാർക്ക് ഉള്ള വിസ നിയന്ത്രണ വാർത്ത. വെറും 8000 പേർക്കായി മാത്രം സർക്കാർ ആലോചിച്ച വിസയിൽ ഇതിനകം 50,000 പേരെത്തിക്കഴിഞ്ഞു അവിടെ എന്ന് ഹോം ഓഫിസ് വ്യക്തമാക്കിയതോടെയാണ് നിയന്ത്രണമോ നിരോധനമോ വരണമെന്ന ചർച്ച തുടങ്ങിയത്. ഒടുവിൽ ഈ വിസയിൽ വരുന്നവരുടെ ആശ്രിതർക്ക് വിസ വേണ്ടെന്നു വയ്ക്കാം എന്ന നിർദ്ദേശമാണ് ഹോം ഓഫിസ് സർക്കാരിന് കൈമാറിയത് എന്ന് ഡെയ്‌ലി ടെലിഗ്രാഫ് എസ്‌ക്ലൂസിവ് വാർത്തയാണ് അവർ ആധാരമായി നൽകിയത്.

ബ്രിട്ടനിലേക്ക് വരുന്ന നഴ്‌സുമാർക്ക് ഇത്തരം ഒരു നിയന്ത്രണമോ തടസവും ഇല്ലെന്നു പറഞ്ഞു കൊള്ളട്ടെ .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *