ആനപ്രമ്പാൽ ജലോത്സവം നാളെ ; വിളംബര ഘോഷയാത്ര നടത്തി

Kerala Alappuzha

എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സത്തിൻ്റെ വിളംബര ഘോഷയാത്ര തലവടി സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിൽ സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മൻ ഫ്ളാഗ് ഓഫ് ചെയ്തു.

ജലോത്സവ സ്വാഗതസംഘം ചെയർമാൻ ബിജു പറമ്പുങ്കൽ അധ്യക്ഷത വഹിച്ചു . ഘോഷയാത്ര ക്യാപ്റ്റൻ മോനിച്ചൻ കൊച്ചുവീട്, വൈസ് ക്യാപ്റ്റൻ അമ്പാടി പുന്നശ്ശേരിൽ, വർക്കിങ് ചെയർമാൻ അരുൺ പുന്നശ്ശേരിൽ,കുട്ടനാട് സാംസ്കാരിക വേദി പ്രസിഡൻ്റ് പീയൂഷ് പി.പ്രസന്നൻ, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, സ്വാഗത സംഘം ജനറൽ കൺവീനർ സുനിൽ മൂലയിൽ , ട്രഷറാർ എം.ജി കൊച്ചുമോൻ, ജലോത്സവം സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ:ജോൺസൺ വി. ഇടിക്കുള, ‘,തോമസുകുട്ടി ചാലുങ്കൻ, വിൻസൻ പൊയ്യാലുമാലിൽ, മനോജ് തുണ്ടിയിൽ, അജയകുമാർ, സി സുരേഷ് എന്നിവർ നേതൃത്വം നല്കി.

സെപ്റ്റംബർ 3 ഞായറാഴ്ച 2.30ന് ആനപ്രമ്പാൽ ക്ഷേത്രക്കടവിൽ വെച്ച് നടക്കുന്ന ജലോത്സവത്തിൻ്റെ പൊതുസമ്മേളനം കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ: വി. വേണു ഉദ്ഘാടനം ചെയ്യും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *