വടി പോലെ നിന്ന രഘു കൊടിയുമായി ; പക്ഷേ ഇതാരുടെ കൊടി ? ആരെയാണ് ഭീമൻ വടിയാക്കുന്നത് ?

Politics Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ പിണറായി വിജയൻ സഖാവിനോടുള്ള പിതൃതുല്യമായ ആദരവ് പ്രകടിപ്പിച്ചു വടിപോലെ എഴുന്നേറ്റു നിന്ന് വാർത്തകളിൽ വൈറലായ നടൻ ഭീമൻ രഘു ഇപ്പോളിതാ ചുവപ്പൻ കൊടിയുമായി സിനിമാ പ്രമോഷനും എത്തി. തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷൻ പരിപാടിക്കാണ് നക്ഷത്രം ഇല്ലാത്ത അരിവാൾ ചുറ്റിക മാത്ര അടയാളപ്പെടുത്തിയ ചുവന്ന കൊടിയുമായി നടൻ കാമറയ്ക്ക് മുന്നിലേക്കെത്തിയത് . സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ ഓടുന്നുണ്ട്.

ഈ സിനിമയിലും സഖാവ് ആയാണ് താൻ വേഷമിടുന്നത് എന്നും, ഈ സിനിമ സഖാവിന്റെ സിനിമയാണ് എന്നും, അതുകൊണ്ട് ഞാൻ തന്നെ പറഞ്ഞിട്ടാണ് ഈ കൊടി ( നക്ഷത്രമില്ലാത്ത ? ) കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ.” എന്നും ഭീമൻ രഘു പറഞ്ഞു.

”മുഖ്യമന്ത്രി എന്ന നിലയിൽ ആദരവ് പ്രകടിപ്പിച്ച് അന്ന് എഴുന്നേറ്റതാണ്. പുറകിൽ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാൻ എഴുന്നേറ്റു നിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നുതന്നെ കേട്ടു. എന്റെ സംസ്‌കാരമാണ് ഞാൻ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. ഫേസ്‌ബുക്കിലെ വിമർശനങ്ങൾക്കു വില കൽപിക്കുന്നില്ല. പിണറായി വിജയൻ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാൻ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്‌കാരത്തിൽനിന്നു പഠിച്ചതാണ്.

ഇതുകണ്ട് പല രാജ്യങ്ങളിൽ നിന്നു പോലും എന്നെ വിളിച്ചു. അതൊക്കെ വിദഗ്ധരായ ആളുകളുടെ ട്രോളുകൾ കൊണ്ട് സംഭവിച്ചതാണ്. എനിക്ക് അതിൽ ഒരു വിരോധവുമില്ല. അത് അവരുടെ സംസ്‌കാരം. എനിക്ക് സ്ഥാനാർത്ഥി ആകണമെന്ന് ഒട്ടും ആഗ്രഹമൊന്നുമില്ല. പക്ഷേ പാർട്ടി പറഞ്ഞാൽ ഞാൻ നിൽക്കും. പിന്നെ ജയിച്ചാൽ മന്ത്രി ആകണമോ എന്നത് പാർട്ടിയുടെ ഇഷ്ടം.

ബിജെപിയിൽ താൻ ഉണ്ടായിരുന്ന സമയത്ത് ഒരു നേതാവ് പോലും ഞാൻ വിളിച്ചാൽ ഫോൺ എടുക്കാറില്ല. ഓഫിസിൽ പോയാലും ആരെയും കാണാറില്ല. പല സ്ഥലത്തും എന്നെ ഒഴിവാക്കിയ സാഹചര്യങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. മാനസികമായുള്ള ആ പാർട്ടിയോട് വെറുപ്പ് കൂടി വന്നു. ബിജെപിയിൽ ആയിരുന്ന സമയത്തും മുഖ്യമന്ത്രിയെക്കുറിച്ച് നല്ലതു തന്നെ ഞാൻ സംസാരിക്കാറുണ്ടായിരുന്നു. കോളജിൽ എസ്എഫ്ഐ ചായ്‌വ് എനിക്കുണ്ടായിരുന്നു. അതിനുശേഷം രാഷ്ട്രീയത്തിലേക്കൊന്നും ഇറങ്ങിയില്ല, അപ്രതീക്ഷിതമായാണ് ബിജെപിയിൽ എത്തുന്നത്. അവിടെയും മനോഹരമായി പ്രവർത്തിച്ചുവെന്ന് ഉറപ്പുപറയാൻ പറ്റും. കേരള ബിജെപിയിലാണ് പ്രശ്‌നം. ഒരു കോക്കസ് വച്ച് കളിക്കുകയാണ്. പുതുപ്പള്ളി ഇലക്ഷനിൽ കെട്ടിവച്ച കാശ് കിട്ടിയോ ? അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നെ ഇലക്ഷനിൽ നിൽക്കും, ജയിച്ചാൽ മന്ത്രി ആകണമോ എന്നത് പാർട്ടിയുടെ ഇഷ്ടം. !!

Leave a Reply

Your email address will not be published. Required fields are marked *