മൂന്ന് അയ്യപ്പന്മാർ ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

Kerala Pathanamthitta

സന്നിധാനം – ശബരിമല തീർത്ഥാടനത്തിന് എത്തിയ 3 അയ്യപ്പന്മാർ ഹൃദയാഘാതത്തെ തുടർന്നു കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചിയ്യാരം ചീരംപാത്ത് വീട്ടിൽ സി.എം. രാജൻ (68), തിരുവനന്തപുരം പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശ് (58), തമിഴ്നാട് വിരുദ നഗർ രാമുദേവൻപട്ടി സ്വദേശി ജയവീര പാണ്ഡ്യൻ (45) എന്നിവരാണ് മരിച്ചത്. സി.എം. രാജൻ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് മലകയറുന്നതിനിടെ അപ്പാച്ചിമേട് ചവിട്ടുമ്പോഴാണ് ഹൃദ്രോഗ ബാധ ഉണ്ടായത്. അടിയന്തിരമായി അദ്ദേഹത്തെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശൻ പമ്പയിൽ നിന്നു മലകയറിത്തുടങ്ങിയപ്പോഴേക്കും കുഴഞ്ഞുവീണു. പമ്പ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ജയവീര പാണ്ഡ്യൻ ചന്ദ്രാനന്ദൻ റോഡിലാണ് കുഴഞ്ഞു വീണത്. സന്നിധാനം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്ന് മൃതദേഹങ്ങളും സംസ്കാര കർമ്മങ്ങൾക്കായി നാട്ടിലേക്ക് കൊണ്ടുപോയി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *