ഇന്ന് ഇ.ഡി ക്ക് മുന്നിൽ ഹാജരാകില്ല ; ക്ലാസിലെ ഹാജർ പോകുമെന്ന് എസി മൊയ്തീൻ

Kerala Politics
Print Friendly, PDF & Email

തൃശ്ശൂർ – കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി മുൻ മന്ത്രി എസി മൊയ്തീൻ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല എന്നറിയുന്നു. നിയമസഭാ സാമാജികർക്കുള്ള ക്ലാസ്ലിൽ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണത്രേ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11ന് ഹാജരാകണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നത്.

രണ്ടാം തവണയാണ് കേസിൽ ഇഡി, നേതാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. നേരത്തെ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോർ കെഎ രംഗത്തെത്തിയിരുന്നു. സതീഷ് കുമാറിനായി പിപി കിരണിൽ നിന്ന് എസി മൊയ്തീൻ മൂന്നു കോടി രൂപ വാങ്ങി നൽകി. കരുവന്നൂർ ബാങ്കിൽ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണെന്നും ജിഷോർ വെളിപ്പെടുത്തിയിരുന്നു. എസി മൊയ്തീൻ മുൻകൂർ ജാമ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *