സ്ത്രീ സമൂഹത്തെ സംരംഭകരാക്കി സ്ത്രീ ശാക്തീകരണം സാദ്ധ്യമാക്കണം.

Pathanamthitta

പത്തനംതിട്ട – ജില്ലയിലെ ആയിരം കുടുംബങ്ങളെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രാമീണ തൊഴിൽദാന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ പത്തനംതിട്ട മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ ടി സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ അവരുടെ കൈകളിൽ വരുമാനമെത്തുന്ന അവസ്ഥ ഉണ്ടാകണം.സ്വന്തമായി വരുമാനം ഇല്ലാത്തതുകൊണ്ട് ദുരിതമനുഭവിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. സ്ത്രീകൾ കഴിവുള്ളവർ ആണെങ്കിലും തൊഴിലവസരം സൃഷ്ടിക്കാനുള്ള ധന സമാഹരണത്തിനും വിപണനത്തിനുമുള്ള സാഹചര്യം ഇവർക്ക് ഇല്ല എന്നതാണ് പ്രധാന പ്രതിസന്ധി. പണം മുടക്കാതെ വീടുകളിൽ ലഭ്യമാക്കുന്ന അസംസ്കൃത വസ്തുക്കളെ ഉൽപ്പന്നമാക്കി വേതനം വാങ്ങി തിരികെ നൽകുന്ന തൊഴിൽ സമ്പ്രദായം അനിവാര്യമാണ്. ആ വിധത്തിലുള്ള തൊഴിൽ സംരംഭമാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി എസ് സി എഫ് ഡബ്ലിയു ഡി,ഗ്രാമീണ തൊഴിൽദാന പദ്ധതി ആരംഭിച്ചിട്ടുള്ളത്. ജില്ലയിൽ രൂപീകരിച്ച 40 സ്വയംതൊഴിൽ യൂണിറ്റുകളുടെ പ്രവർത്തന ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അഡ്വക്കേറ്റ് മാത്തൂർ സുരേഷ് അധ്യക്ഷത വഹിച്ചു.എൻ സി പി എസ് പത്തനംതിട്ടജില്ലാ പ്രസിഡന്റ് ചെറിയാൻ ജോർജ് തമ്പു, വിനോദ്കുമാർ, സുഷമ കരിമ്പനാക്കുഴി, മണിലാൽ വല്യത്ത് എന്നിവർ സംസാരിച്ചു. വേണുഗോപാൽ സ്വാഗതവും സാജൻ വെണ്ണിക്കുളം കൃതജ്ഞതയും പറഞ്ഞു. സോഷ്യൽ കൾച്ചറൽ ആൻഡ് ഫിനാൻഷ്യൽ ഡെവലപ്മെന്റ് ഫോർ വിമൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ആണ് സമ്മേളനം നടന്നത്.

ഫോട്ടോ ഷാജി വെട്ടിപ്പുറം –
ഗ്രാമീണ തൊഴിൽദാന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ ടി സക്കീർഹുസൈൻ നിർവഹിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *