ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023 ഡിസംബർ മുതൽ 2024 നവംബർ വരെയുള്ള കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള ടാക്സി പെർമിറ്റുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25 ഉച്ചയ്ക്ക് ഒരുമണി. ഫോൺ: 04734 217010, 9447430095
ക്വട്ടേഷൻ ക്ഷണിച്ചു
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണ അതോററ്റിയിലേക്ക് മാസവാടക കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുള്ള നാല് വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടർ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി നവംബർ 20 വൈകിട്ട് മൂന്ന് മണി. വിലാസം: ഡെപ്യൂട്ടി കളക്ടർ (ഡിഎം) ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട 689645. ഫോൺ: 04682 222515
ക്വട്ടേഷൻ ക്ഷണിച്ചു
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക്ക് കോളേജിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 31. വിലാസം: പ്രിൻസിപ്പാൾ ഗവൺമെന്റ് പോളിടെക്നിക് കോളജ്, വെച്ചൂച്ചിറ, മണ്ണടിശ്ശാല പി ഒ പത്തനംതിട്ട-686511
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 30 ന് രാവിലെ 9 മണി മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇൻ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി പാസായിരിക്കണം. ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുൻപരിചയം നിർബന്ധമില്ല. ഫോൺ: 9495981763
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിൽസാ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസിൽ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കുന്നതാണ്. വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണിവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നൽകേണ്ടത്. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ 22 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ആഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2322762
കോഴ്സുകൾ
എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടർ എന്നിവയുടെ ഇൻസ്റ്റാലേഷൻ, സർവീസിംഗ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് നവംബർ 21 ന് നേരിട്ട് ഹാജർ ആകാം. ഫോൺ: 8330010232, 04682 270243.
അപേക്ഷ ക്ഷണിച്ചു
ഒഇസി/ ഒബിസി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് പഠിക്കുന്നതുമായ വിദ്യാർത്ഥികളിൽ നിന്നു ഒഇസി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. www.egranst.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 15
ഫോൺ-0474 2914417
ലേലം മാറ്റി
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള സോപ്പ് യൂണിറ്റിലെയും ഖാദി ഉൽപാദന കേന്ദ്രങ്ങളിലെയും നവംബർ 23, 24 തീയതികളിൽ നടത്താനിരുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ ലേലം സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി പ്രോജക്ട് ഓഫീസർ അറിയിച്ചു.
(പിഎൻപി 3780/23)


