തിരുവനന്തപുരം:- റോഡിൽക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം. കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ തട്ടി യുവാവ് മരിച്ചത്. ബൈക്കിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. അക്ഷയ് ആണ് വണ്ടി ഓടിച്ചത്. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. 3 പേർ ബൈക്കിൽ ഉണ്ടായിരുന്നു.
അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ കെഎസ്ഇബിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ നടപടി ഉണ്ടായില്ലെന്നും വാർഡ് മെമ്പർ കുറ്റപ്പെടുത്തി. പഞ്ചായത്ത് പരാതി കൊടുത്തിട്ടും നടപടി എടുക്കാൻ തയ്യാറാവുന്നില്ലെന്നും പഞ്ചായത്ത് അംഗം കൂട്ടിച്ചേർത്തു. നിരവധി മരങ്ങൾ ഇനിയും പൊട്ടിവീഴാറായ നിലയിലാണെന്നും അടിയന്തര നടപടി വേണമെന്നും വാർഡ് അംഗം ആവശ്യപ്പെട്ടു.
What do you feel about this post?
Like
Love
Happy
Haha
Sad

