സന്നിധാനം – പതിനെട്ടാംപടിക്ക് താഴെ മരച്ചുവട്ടില്‍ കിടന്നുറങ്ങിയിരുന്ന അയ്യപ്പൻറെ ഇരുമുടിക്കെട്ടിൽ അനക്കം. അനക്കം തോന്നി പരിശോധിച്ചപ്പോൾ അത് പൊതിഞ്ഞ തുണിക്കുമിടയില്‍ പാമ്പിനെ കണ്ടു.. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പോലീസുദ്യോഗസ്‌ഥര്‍ വിവരം വനപാലകരെ അറിയിച്ചു. അവരെത്തി ഇരുമുടിക്കെട്ടിൽ നിന്നും ഇഴഞ്ഞു നീങ്ങിയ പാമ്പിനെ പിടികൂടി. തിരുവോണ ദിവസം പതിനെട്ടാംപടി കയറുന്നതിനായി മരച്ചുവട്ടില്‍ വിശ്രമിച്ച കുട്ടികള്‍ ഉള്‍പ്പെടുന്ന തമിഴ്‌നാട് സ്വദേശികളായ തീര്‍ത്ഥാടകരില്‍ ഒരാളുടെ ഇരുമുടിക്കെട്ടിലായിരുന്നു പാമ്പിനെ കണ്ടത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

