പിവി അൻവറിനും സർക്കാരിനുമെതിരെ കോടതി വടിയെടുത്തു

Kerala
Print Friendly, PDF & Email

കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിൻറെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിൻറെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. കണ്ണൂർ സോണൽ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷൽ തഹസിൽദാർ പി ജുബീഷ് എന്നിവർ മറുപടി നൽകണം. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *