കരവല്ലൂർ സഹകരണ ബാങ്കിൽ പരീക്ഷിച്ച് വിജയിച്ചത്, മൈലപ്രയിലും നടപ്പിലായി… !!

Pathanamthitta Politics

പത്തനംതിട്ട – മുതിർന്ന പൗരനും, മൈലപ്ര സഹകരണ ബാങ്കിലെ സഹകാരിയും സ്വതന്ത്രനായി വിജയിച്ച ഡയറക്ടർ ബോർഡ് അംഗവും, രാഷ്ട്രീയക്കാരുടെ ഈ കോടികളുടെ കള്ളക്കളികളെല്ലാം പുറത്തുകൊണ്ടുവരാൻ പ്രധാന പങ്കുവഹിച്ച ആളുമായ ഗീവർഗീസ് തറയിൽ സമൂഹ മാദ്ധ്യമത്തിൽ എഴുതിയത് സമകാലിക യാഥാർത്ഥ്യം. പൊതുജനങ്ങൾ രാഷ്ട്രീയ പാർട്ടികളാൽ പറ്റിക്കപ്പെടുന്നതിന്റെ തുറന്നെഴുത്താണ് ഈ വരികൾ..

300 കോടിയുടെ അഴിമതി നടന്ന കരവന്നൂർ സഹകരണ ബാങ്കിൽ അഴിമതിക്ക് കൂട്ട് നിന്നത് ഭരിക്കുന്ന പാർട്ടിയുടെ സംഘടനയിൽ പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ആണ്… മൈലപ്ര സഹകരണ ബാങ്കിൽ നടന്ന അഴിമതിയും വ്യത്യസ്തം അല്ല… അഴിമതിയുടെ വിവരങ്ങൾ സമയാ സമയങ്ങളിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പാർട്ടിയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അത് ചെവി കൊണ്ടില്ല..അഴിമതിക്കാരായ പാർട്ടി അണികളെ ഉപയോഗിച്ച് മൈലപ്രയിലേ പൊതു ജനങ്ങലുടെ പണം പരിസരത്തുള്ള ബിനാമികൾക്ക് നൽകുകയും , കോടികൾ അതുവഴി കൈവശപ്പെടുത്തുകയും ചെയ്തു…

ഇന്ന് മൈലപ്രയിലേ പൊതുജനം ഈ പൊന്നിൻ ചിങ്ങമാസതിലും നിത്യ വൃത്തിക്ക് വകയില്ലാതെ ബുദ്ധിമുട്ടുകയാണ്… ദൈനം ദിന ചികിത്സാ ചിലവിന് പോലും ബാങ്കിൽ കയറി ഇറങ്ങേണ്ട അവസ്ഥയിൽ ആണ്… ഇത് മൈലപ്രയുടെ നാലാം പട്ടിണി ഓണം…മഹാ പ്രളയവും, കോവിടും 2 വർഷത്തെ ഓണം തകർത്ത് കളഞ്ഞപ്പോൾ അടുത്ത രണ്ട് വർഷം സഹകരണ ബാങ്ക് അഴിമതിയിൽ മൈലപ്രയിലെ ദിനങ്ങൾക്ക് തുരങ്കം വച്ചു…

പത്തനംതിട്ട local police രജിസ്റ്റർ ചെയ്ത FIR ഇൽ പോലും വർഷം ഒന്ന് കഴിഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല…ഹൈക്കോടതി വിധി ഉണ്ടായിട്ട് പോലും കുറ്റക്കാരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിലും രാഷ്ട്രീയ സ്വാധീനം വ്യക്തമാണ്… മൈലപ്രയിലേ പണം നഷ്ടപ്പെട്ടു പോയ സഹകാരികളെ ഒന്നിച്ച് നിർത്താൻ കഴിയാത്ത പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും ഈ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിഞ്ഞിട്ടില്ല…

“മൈലപ്രയിലേ സാധുക്കളായ പൊതു ജനങ്ങൾക്ക് ഓണാശംസകൾ നേരണം എന്ന് എനിക്ക് ആഗ്രമുണ്ട്… പക്ഷേ ആ സാഹസത്തിന് ഞാൻ മുതിരുന്നില്ല… ഈ വർഷവും നമുക്ക് ഒരുമിച്ച് പട്ടിണി ഓണം ആഘോഷിക്കാം ; രാഷ്ട്രീയ പാർട്ടികൾ കണ്ണ് തുറക്കും വരെ “!!…

ഗീവർഗീസ് തറയിൽ
മൈലപ്ര…

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *