ശബരിമല – മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നു രണ്ടു ദിവസം ആയപ്പോഴേക്കും ഇതുവരെ 1,36,000 ത്തില്‍ അധികം പേര്‍ ദര്‍ശനം നടത്തിയതായി എഡിജിപി എസ്. ശ്രീജിത്ത്. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് ദര്‍ശനത്തിന് എത്തിയത്. തീര്‍ഥാടനകാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവില്‍ 3500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ നിര്‍ദേ ശങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തി മടങ്ങണം. വെര്‍ച്വല്‍ ക്യൂ ബുക്കിങിലൂടെയുള്ള 70,000 പേരേയും സ്‌പോട്ട് ബുക്കിങിലൂടെയുള്ള 20,000 പേരേയും ഉള്‍പ്പടെ പരമാവധി 90,000 തീര്‍ഥാടകര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുക. എല്ലാവര്‍ക്കും സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനായി വെര്‍ച്വല്‍ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദര്‍ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

What do you feel about this post?
Like
Love
Happy
Haha
Sad

