മാങ്ങ പറിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Pathanamthitta

വെച്ചൂച്ചിറ – മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. വെച്ചൂച്ചിറ മണ്ണടി ശാല പാറയ്ക്കൽ അഭിജിത്ത് മോഹൻ ( 28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10. 30 ഓടെ മണ്ണടിശാല ജങ്ഷനിലാണ് സംഭവം. മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി പിടിവിട്ട് വൈദ്യുതി ലൈനിൽ മുട്ടി ഷോക്കേൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍.

പിതാവ്: മോഹൻ. മാതാവ്: ലീലാമ്മ. സഹോദരങ്ങൾ: അജിത്ത്, അനുജിത്ത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *