ആറന്മുള ജലോത്സവം നമ്മുടെ നാടിന്റെ ഉത്സവം: അഡ്വ. ഓമല്ലൂർ ശങ്കരൻ

Pathanamthitta

ആറന്മുള ജലോത്സവം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, നമ്മുടെ നാടിന്റെ തന്നെ ഉത്സവമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 42 പള്ളിയോടങ്ങൾക്ക് നൽകുന്ന പതിനായിരം രൂപ മെയിന്റനൻസ് ഗ്രാന്റിന്റെ സാക്ഷ്യപത്രം കൈമാറികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാജാതി മതസ്ഥരും ആഘോഷിക്കുന്ന, നാടിന്റെ മഹത്തായ സംസ്‌കാരത്തിന്റെ പ്രതീകമാണ് വള്ളംകളി. അത്തരത്തിലുള്ള വിശാലമായ കാഴ്ചപ്പാടാണ് ഇതിന്റെ നടത്തിപ്പിൽ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പള്ളിയോടങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി നിലവിലുള്ള മൺപുറ്റുകൾ നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വരും വർഷങ്ങളിൽ ടൂറിസം വകുപ്പിൽ നിന്ന് അനുവദിക്കുന്ന ഗ്രാന്റിന് വർധനവ് ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. അജയകുമാർ, അംഗങ്ങളായ സാറാ തോമസ്, ജോർജ് എബ്രഹാം, മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെൻപാല, ഭാരവാഹികൾ, പള്ളിയോട സമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *