അസർബൈജാൻ: ചെസ് ലോകകപ്പിലെ കലാശ പോരാട്ടത്തിന്റെ ആദ്യ റൗണ്ട് സമനിലയിൽ കലാശിച്ചു. രണ്ടാം റൗണ്ട് ഇന്ന് നടക്കും. വെള്ളകരുക്കളുമായി കളിച്ച ഇന്ത്യയുടെ ആർ പ്രജ്ഞാനന്ദയും കറുപ്പ് കരുക്കളുമായി മത്സരിച്ച ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനും വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. ഇഞ്ചോടിച്ച് മുന്നേറിയ ഇരുവരും 35 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ പിരിഞ്ഞത്.
ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനും, ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് ചെന്നൈ സ്വദേശിയായ പ്രജ്ഞാനന്ദ. രാജ്യം പ്രതീക്ഷയോടെ ഇന്നത്തെ മത്സരം വീക്ഷിക്കും. പ്രജ്ഞാനന്ദ വിജയിച്ചാൽ അത് ചരിത്രമാകും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

