കോട്ടയം: പുതുപ്പള്ളിയിൽ ആം ആദ്മി പാർട്ടിയും മത്സരിക്കുന്നുണ്ട് . ആം ആദ്മി പാർട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാർഥി. മുൻപ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അവവിന്ദ് കെജ്രിവാൾ നേരിട്ടെത്തി ട്വൻറി ട്വൻറിയുമായി സഖ്യമണ്ടാക്കിയെങ്കിലും തൃക്കാക്കരയിൽ മത്സരിച്ചിരുന്നില്ല. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയ ശേഷം മാത്രം തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയാൽ മതി എന്നായിരുന്നു അന്ന് എഎപിയുടെ തീരുമാനം. വിജയസാദ്ധ്യത ഇല്ലായെങ്കിലും അഴിമതിക്കെതിരെയും, ഇരു മുന്നണികളുടെയും ബിജെപിയുടെയും രാഷ്ട്രീയ തട്ടിപ്പുകളെ തുറന്നുകാട്ടാനുള്ള അവസരമായും ഈ തിരഞ്ഞെടുപ്പിനെ പാർട്ടി കാണുന്നുണ്ട്. നിക്ഷപക്ഷരായ സമ്മതിദായകരുടെ പ്രതിഷേധ വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴുമെന്നും ഇവർ കണക്കു കൂട്ടുന്നു.
യുഡിഎഫിനായി ചാണ്ടി ഉമ്മനും, എൽഡിഎഫിനായി ജെയ്ക് സി തോമസും ബിജെപിക്കായി ലിജിൻ ലാലും സ്ഥാനാർഥികളായി രംഗത്തുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

