രജനീകാന്ത് അയോദ്ധ്യയിലെ രാംലല്ലക്ക് മുന്നിൽ പ്രാർത്ഥനയോടെ ..

Cinema India
Print Friendly, PDF & Email

അയോദ്ധ്യ : ഉത്തർപ്രദേശിലെത്തിയ ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചക്കും, അദ്ദേഹത്തോടൊപ്പം തീയേറ്ററിൽ ജയിലർ സിനിമാ കണ്ടതിനും ശേഷം അയോദ്ധ്യയിലെത്തി രാംലല്ലയ്ക്കു മുൻപിൽ പ്രാർത്ഥനകളും കഴിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൻറെ നിർമ്മാണപ്രവർത്തനങ്ങൾ വീക്ഷിച്ചതിനു ശേഷം അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രവും താരം സന്ദർശിച്ചു.

അയോദ്ധ്യയിൽ വരണമെന്ന് കുറേ കാലമായി ഞാൻ ആഗ്രഹിക്കുന്നു എന്നും . ഭാഗ്യവശാൽ ആ ആഗ്രഹം സഫലമായിരിക്കുന്നു എന്നും . ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ ക്ഷേത്ര നിർമാണം പൂർത്തിയാകുമ്പോൾ ഇവിടേക്ക് വീണ്ടും വരുമെന്നും രജനികാന്ത് പറഞ്ഞു.

അയോദ്ധ്യ പോലീസ് കമ്മിഷണർ ഗൗരവ് ദയാൽ, ഐജി പ്രവീൺ കുമാർ, മുനിസിപ്പൽ കമ്മിഷണർ വിശാൽ സിങ് എന്നിവർ രജനികാന്തിനെ സ്വീകരിക്കാനായി എത്തിയിരുന്നു. രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ രാമക്ഷേത്രത്തിൻറെ ഒരു ചെറുമാതൃകയും ശ്രീരാമൻറെ പേരു തുന്നിയ ഒരു ഉത്തരീയവും രജനികാന്തിന് സമ്മാനിച്ചു. പത്തു മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചതിനു ശേഷമാണ് രജനികാന്ത് മടങ്ങിയത്. ‌

Leave a Reply

Your email address will not be published. Required fields are marked *