ഇടുക്കി – ജില്ലയിലെ നെടുംകണ്ടതിന് സമീപമുള്ള താന്നിമൂട് സ്വദേശികളായ എ കുമാരനും ( വിളി പേര് : റൊട്ടി കുഞ്ഞുമോൻ ) പത്നി കമലയുമാണ് ഇക്കാലത്തും ഗുരുദേവ ഭക്തിയാൽ ഇങ്ങനെയൊരു പുണ്യകർമ്മം ചെയ്തത്.. സ്വന്തം സ്ഥലത്തിന്റെ ഒരു ഭാഗം ( 3 സെന്റ് ഭൂമി – കല്ലാർ ശാഖ 1307 നമ്പർ SNDP ക്ക് കൈമാറി )
താന്നിമൂട് സ്വദേശികൾക്ക് സുപരിചതമാണ് ഈ ദമ്പതികളെ . SNDP പ്രവർത്തനങ്ങൾ അത്ര വിപുലികരിച്ചിട്ടില്ലാത്ത കാലത്തുപോലും താന്നിമൂട്ടിലെ റൊട്ടി കുഞ്ഞുമോൻ ചേട്ടന്റെ കടയുടെ മുൻ ഭാഗത്തായിരുന്നു ആ കാലത്തു ഗുരുദേവ ഭഗവാന്റെ ഭാഗമായുള്ള ചതയവും സമാധിയുമൊക്കെ താന്നിമൂട് നിവാസികൾ ആചാരിച്ചു പോന്നിരുന്നത്. തികഞ്ഞ ഗുരുദേവ ഭക്തനായ കുഞ്ഞുമോൻ ചേട്ടനെ സംബന്ധിച്ച് വലിയ സന്തോഷവും സൗഭാഗ്യവുമായാണ് ഈ പ്രവർത്തനത്തെ അദ്ദേഹം കണ്ടിരുന്നത്.
-1307 നമ്പർ SNDP ഭാരവാഹികൾ ശ്രീ പി എസ് വിനയൻ (പ്രസിഡണ്ട്) ശ്രീ കെ എസ് സലിൻ കുമാർ, കടുക്കാകുന്നെൽ (ശാഖാ കമ്മറ്റി അംഗം ) കുടുംബ യോഗ ഭാരവാഹിയായ ആർ വത്സനൻ (ചെയർമാൻ ) എന്നിവർ ഈ കുടുംബത്തിന്റെ സത്പ്രവർത്തിയെ അഭിനന്ദിക്കുകയും അവർക്ക് സ്നേഹോപഹാരം കൈമാറുകയും ചെയ്തു.


