ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

Idukki Kerala
Print Friendly, PDF & Email

ഇടുക്കി – മുണ്ടക്കയം ഇളങ്കാട് പാതയിൽ വേലനിലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.മുണ്ടക്കയം മുളങ്കയം സ്വദേശി വിഷ്ണുമനോജ് ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ വേലനിലം ജംഗ്ഷന് സമീപം ആയിരുന്നു അപകടം. വിഷ്ണു ഇയാളുടെ സുഹൃത്ത് എന്നിവരാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. വളവ് തിരിഞ്ഞ് അമിതവേഗതയിൽ എത്തിയ ബൈക്ക് റോഡിന്റെ സൈഡിലുള്ള മയിൽക്കുറ്റി ഇടിച്ചു തെറിപ്പിച്ച് ഓടയ്ക്കുള്ളിൽ വീഴുകയായിരുന്നു. ബൈക്ക് ഓടയിലേക്ക് മറിയുന്നതിന് മുൻപ് യുവാക്കൾ സമീപത്തെ ഗേറ്റിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *