പന്തളം : കാറടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി മരിച്ചു. പന്തളം, കുരമ്പാല മാധവം വീട്ടിൽ ജയചന്ദ്രൻ – മായ ദമ്പതികളുടെ മകൻ മഹാദേവൻ(10) യാണ് മരിച്ചത്. പുഴിക്കാട് ഗവൺമെൻറ് യു.പി.എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ശനിയാഴ്ച രാവിലെ 11:30 യോടെ പന്തളം – മാവേലിക്കര റോഡിൽ ഇടപ്പോൺ ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം. വെണ്മണി ശാർങ്ഗക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനായി അമ്മ മായയുടെ സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു മഹാദേവൻ. ക്ഷേത്രത്തിൽ പോയി മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഹാദേവൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം ആണ് മരണപ്പെട്ടത്. നൂറനാട് പോലീസ് കേസെടുത്തു . സഹോദരൻ മാധവ്
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

