റാന്നി- പെരുനാട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്ത ആഭിമുഖ്യത്തില്‍ മഠത്തുംമുഴി ശബരിമല ഇടത്താവളത്തില്‍ നടന്ന കര്‍ഷകദിനാചരണം അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍. എ. ഉദ്ഘാടനം ചെയ്തു.റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി കര്‍ഷകരെ ആദരിച്ചു.ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത അലക്സാണ്ടര്‍ പദ്ധതി വിശദീകരണം നടത്തി.പെരുനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി എസ് സുകുമാരന്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോഹിനി വിജയന്,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം എസ് ശ്യാം, കൃഷി ഓഫീസര്‍ ടി എസ് ശ്രീതി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല,സെക്രട്ടറി എന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


