ഉദാത്ത സേവനങ്ങൾ ജീവകാരുണ്യ പ്രവർത്തനം എന്ന ഒറ്റ വാക്കിൽ അവസാനിക്കുന്നില്ല: ജസ്റ്റീസ്റ്റ്: കെ.റ്റി.തോമസ്

Pathanamthitta Special
Print Friendly, PDF & Email

പത്തനംതിട്ട:- മനുഷ്യന് സഹജീവികളോടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും പ്രേരണ കൊണ്ട് ചെയ്യുന്ന ഉദാത്ത സേവനങ്ങൾ ജീവകാരുണ്യ പ്രവർത്തനം എന്ന ഒറ്റവാക്കിൽ ഒതുക്കാനാകില്ലെന്ന് സുപ്രീം കോടതി മുൻ ജഡ്ജി. ജസ്റ്റീസ്റ്റ് കെ.റ്റി. തോമസ് അഭിപ്രായപ്പെട്ടു. മാനവ സേവനമാണ് ജീവിത ലക്ഷ്യമെന്ന വിശ്വാസത്തിലുറച്ച് സമൂഹത്തിൽ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ചടുലവും അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനും വേണ്ടി കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ ഏറെയുണ്ട്.

ഒരാൾ പോലും പട്ടിണി കിടന്നു മരിക്കാൻ പാടില്ല. ഒരു കുട്ടിയും പണമില്ലാത്തതിന്റെ പേരിൽ പഠിക്കാതിരിക്കാൻ പാടില്ല. ഒരു രോഗിയും പണം ഇല്ലാത്തതിന്റെ പേരിൽ ചികിത്സ ലഭിക്കാതെ മരിക്കാൻ പാടില്ല. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന് പറഞ്ഞത് മുഹമ്മദ് നബിയാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കാൻ യേശു ക്രിസ്തുവും പഠിപ്പിച്ചു. വിദ്യകൊണ്ടു പ്രബുദ്ധരാകുവാൻ ശ്രീനാരായണഗുരു നമുക്ക് ഉപദേശം തന്നു. പലപ്പോഴും ഈ വിശുദ്ധ വചനങ്ങളൊന്നും തന്നെ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നാം ശ്രമിക്കാറില്ല. എന്നാൽ സ്വന്തം കർമകാണ്ഡത്തിലൂടെ എങ്ങനെ ഈ മഹത്‌വചനങ്ങൾ പ്രാവർത്തികമാക്കാം എന്നു കാണിച്ചുതരുന്ന ജീവകാരുണൃ പ്രവർത്തകർ ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹൃപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന ഓണകിറ്റുകളുടെ വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അലങ്കാർ അഷറഫ് അദ്ധൃക്ഷത വഹിച്ചു. ജോർജ്ജ് വർഗ്ഗീസ് തെങ്ങും തറയിൽ, തനിമ നവാസ്, ഷൈജു വെട്ടിപ്പുറം, സുമി സുനിൽ, സുബിയ ജോബി, വാസന്തി ബാബു, മണിയമ്മ വാസു, രാധിക സുനീഷ് എന്നിവർ പ്രസംഗിച്ചു.

ഇന്നു (17/08/2023)രാവിലെ 9.30 ന് കുമ്പഴ – അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഓണകിറ്റ് വിതരണം കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ്റ്റ്. എം.ആർ. ഹരിഹരൻ നായർ ഉത്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *