അടൂർ അർബൻ ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് ആർബിഐ റദ്ദാക്കി : തിരിച്ചടി സിപിഎമ്മിന്

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ: കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. ബാങ്കിംഗ് ഇതര സ്ഥാപനമായി വിജ്ഞാപനവും പുറപ്പെടുവിച്ചു.

ലൈസൻസ് റദ്ദാക്കലും ബാങ്കിംഗ് ഇതര സ്ഥാപനമെന്ന നിലയിലുള്ള പുതിയ വർഗീകരണവും 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലാണെന്ന് ആർബിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. 1987 ലാണ് ബാങ്കിന് ആർബിഐയുടെ ലൈസൻസ് ലഭിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഏപ്രിൽ 24 മുതൽ അർബൻ ബാങ്ക് ബാങ്കിംഗ് ഇതര സ്ഥാപനമാണ്. 24 ന് വൈകിട്ടുള്ള ബാങ്കിംഗ് സമയം അവസാനിച്ചതോടെ ഉത്തരവ് ബാധകമായി.

ബാങ്കിംഗ് ഇതര സ്ഥാപനമാക്കി മാറ്റപ്പെട്ട നിലയ്ക്ക് അംഗങ്ങളല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക് നിലവിൽ വന്നു. കൂടാതെ അവകാശികളില്ലാത്തതും തിരികെ വാങ്ങാതെ ബാങ്ക് കൈവശം വച്ചിരിക്കുന്നതുമായ നിക്ഷേപങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തിരികെ നൽകണമെന്നും ആർബിഐ ഉത്തരവിലുണ്ട്.

കാലകാലങ്ങളായി യുഡിഎഫ് കൈവശം വച്ചിരുന്ന ബാങ്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹർഷകുമാർ പ്രസിഡന്റുമായി.

Leave a Reply

Your email address will not be published. Required fields are marked *