വായനാ വാരാഘോഷങ്ങളുടെ ഭാഗമായി മൂലൂർ സ്മാരക സന്ദർശനം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വായനാ വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് പുസ്തക പ്രദർശനവും, സാമൂഹ്യ പരിഷ്കർത്താവും കവിയുമായിരുന്ന സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ഇലവുംതിട്ട ആയത്തിലെ കേരളവർമ്മ സൗധം എന്ന ജന്മഗൃഹ സന്ദർശനവും നടത്തി. ഒരു വർഷം നീളുന്ന വായനയുടെ ആഘോഷങ്ങൾക്ക് പ്രമാടം പ്രഗതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ തുടക്കമിട്ടു. പ്രിൻസിപ്പൽ എം കെ ബിന്ദു, പി ടി എ പ്രസിഡന്റ്‌ രേഖ സ്നേഹപ്പച്ച, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, റോഷ്‌നി ഗോപാൽ പി ടി എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പത്തനംതിട്ടയുമായി ബന്ധമുള്ള സാഹിത്യ പ്രതിഭകളെ പരിചയപ്പെടുത്തുന്ന സന്ദർശന പരിപാടിയുടെ തുടക്കമായിട്ടായിരുന്നു മൂലൂർ സ്മാരക സന്ദർശനം.

Leave a Reply

Your email address will not be published. Required fields are marked *