ചെങ്ങന്നൂരിൽ ടോറസ് ലോറി കയറിയിറങ്ങിയ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala Alappuzha

ചെങ്ങന്നൂർ – ഇന്ന് രാവിലെ 11.15ഓടെ ചെങ്ങന്നൂർ ഐടിഐ ജംഗ്‌ഷനിൽ വെച്ച് ടോറസ് ലോറി കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭർത്താവ് അത്ഭുകരമായി രക്ഷപെട്ടു. വെണ്മണി കിഴക്കുംമുറി കുറ്റിയിൽ പുത്തൻവീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ അജിത ഓമനക്കുട്ടൻ (45) ആണ് മരിച്ചത്. എം.സി റോഡിൽ ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപം ഹോട്ടൽ ആര്യാസിന് മുൻഭാഗത്തായാണ് അപകടം ഉണ്ടായത്.

ചെങ്ങന്നൂരിലെ ആശുപത്രിയിലേക്ക് ഓമനക്കുട്ടനോടൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്നു അജിത. പിന്നാലെ എത്തിയ ടോറസ് ലോറി സ്‌കൂട്ടറിന്റെ വശത്തായി ഇടിക്കുകയും പിൻസീറ്റിലിരുന്ന അജിത ലോറിക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു. സ്‌കൂട്ടറിൽ നിന്നും ഇടത്തേക്ക് തെറിച്ചു വീണ ഓമനക്കുട്ടൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

അരയ്ക്ക് താഴെ ഭാഗത്ത് കൂടി കയറിയിറങ്ങിയ ശേഷമാണ് ലോറി നിർത്തിയത്. ഗുരുതരാവസ്ഥയിലായ ഇവരെ ഉടൻ തന്നെ 108 ആംബുലൻസിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു. സംസ്‌കാരം പിന്നീട്.

മക്കൾ: അഭിഷേക്, ആദിത്യൻ (വിദ്യാർഥികൾ)

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *