കോട്ടയം – മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച സംഭവത്തിൽ പള്ളിക്കത്തോടിൽ മദ്ധ്യവയസ്കൻ പോലീസ് പിടിയിൽ. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര വീട്ടിൽ ജോർജ് ടി ജെ (69) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മിനിഞ്ഞാന്ന് രാവിലെ 6:30 യോടെ സുഹൃത്തും അകന്ന ബന്ധവുമായ പീലിപ്പോസ് എന്നയാളെ അരുവിക്കുഴി സെൻമേരിസ് ചർച്ചിന്റെ പാരീഷ് ഹോളിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. ജോർജ് തന്റെ ഭാര്യയെകൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടന്നപ്പോൾ ഫിലിപ്പോസ് കാണാൻ ചെന്നില്ലെന്നും കൂടാതെ ഇയാളെ ജാമ്യത്തിൽ ഇറക്കാൻ ശ്രമിച്ചില്ലെന്നും ആരോപിച്ചായിരുന്നു അക്രമം. കയ്യിൽ ഉണ്ടായിരുന്ന കത്തി ഫിലിപ്പോസിന് നേരെ വീശുകയും മൂക്കിൽ കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
What do you feel about this post?
Like
Love
Happy
Haha
Sad

