റാന്നി :ഗൾഫ് രാജ്യങ്ങളിൽ സ്കൂൾ അവധിയും അതോടൊപ്പം ഓണം പോലുള്ള ഉത്സവ കാലങ്ങളോടനുബന്ധിച്ച് നാട്ടിലെത്തുന്ന പ്രവാസികളോട് വിമാനകമ്പനികൾ ഇരട്ടിയിലധികം തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പ്രവാസി ലീഗ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പംയാത്ര ചെയ്യുന്നപ്രവാസികളെ ഏറെ ബുദ്ധിമുട്ടിൽ ആക്കുന്ന ഇത്തരം നിലപാടിനെതിരെ സർക്കാർ അടിയന്തര ഇടപെടിൽ നടത്തണമെ ന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് റാന്നി നിയോജകമണ്ഡലം പ്രസിഡണ്ട് കെഎം സലിം യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സജീർ പേഴുംപാറ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവാസിലീഗ് ജില്ലാ സെക്രട്ടറി എ കെ മുഹമ്മദ്, ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് ചാമക്കാല, സജ്ജാദ് ഖാൻ, പി എം ർ ഖാൻ,ഹുസൈനാർ, സി ഡി ഷാജഹാൻ,സി എഛ് സലീം, ഇസ്മായിൽ കള്ളിപ്പാറ, അസീസ് ചുങ്കപ്പാറ,തോമസ് മാത്യു,എം സ് ഷാജഹാൻ,മുഹമ്മദ് ഇസ്മായിൽ, സിറാജ് പീടികയിൽ,അനസ്, ഹാരിസ്, നൗഷാദ്, തുടങ്ങിയവർ സംസാരിച്ചു.
പ്രവാസി ലീഗ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി സി എഛ് സലീം (കൊ റ്റനാട്,), വൈസ് പ്രസിഡണ്ട് മാരായി ഹാരിസ്ചമക്കാല,നൗഷാദ് കുടപ്പനക്കൽ,,ജനറൽ സെക്രട്ടറി ഇസ്മായിൽ കള്ളിപ്പാറ, (കോട്ടങ്ങൽ ) സെക്രട്ടറി കാസീം ചുങ്കപ്പാറ,അനസ് ചമക്കാല,ട്രഷറർ മുഹമ്മദ് ഹനീഫ (വായിപൂര്) എന്നിവരെ തിരഞ്ഞെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

