!തിരുവനന്തപുരം – “ദ ഫോർത്ത് ” എന്ന ഇതുവരെ എയർ ചെയ്യാതിരുന്ന ചാനൽ അടച്ചുപൂട്ടലിലേക്ക് എന്നാണു പല ഓൺലൈൻ മാധ്യമങ്ങളും വാർത്ത ആഘോഷിക്കുന്നത്, കേന്ദ്രം ഇതുവരെ ലൈസൻസ് നൽകിയില്ല, ശമ്പളം കിട്ടാതെ മാധ്യമപ്രവർത്തകർ കൂട്ടത്തോടെ കൂടുമാറുന്നു” എന്നൊക്കെയാണ് വാർത്തയുടെ പോക്ക്.. !!
മലായാളത്തിൽ വലിയ രീതിയിൽ മുൻനിര മാധ്യമ പ്രവർത്തകരെ നിയമിച്ചു തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന ചാനൽ അടച്ചുപൂട്ടുമോ ? “200 ഓളം മുന്നിര മാധ്യമ പ്രവർത്തകരെ പിരിച്ചുവിടുമോ “?

ഇതേരീതിയിൽ പ്രചരിക്കുന്ന വാർത്തകളുടെ വാസ്തവം എന്താണെന്ന് തിരക്കാൻ ഞങ്ങളും തീരുമാനിച്ചു. ഈ ചാനലിന്റെ അമരക്കാരൻ കുട്ടനാട് തലവടി സ്വദേശിയെ നേരിട്ട് വിളിച്ചു തന്നെ വിവരങ്ങൾ തിരക്കി.
പ്രചരിക്കുന്ന വാർത്തകളുടെ വാസ്തവം ഞങ്ങൾ അറിഞ്ഞത് ഇങ്ങനെ..
* സത്യത്തിൽ “ദ ഫോർത്ത് ” എന്ന മാധ്യമ സ്ഥാപനം പൂട്ടുന്നുണ്ടോ ?
ഇല്ല എന്നാണ് ഉത്തരം…
*പിന്നെ അവിടെ എന്താണ് സംഭവിച്ചത് ?
ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായത് നേരത്തെ പ്രഖ്യാപിച്ച തീയതിയിൽ ചാനൽ എയർ ചെയ്യില്ല എന്നാണ്. സാറ്റലൈറ്റ് ചാനൽ തുടങ്ങാൻ ആവശ്യമായ ജീവനക്കാരും ഭൗതിക സൗകര്യങ്ങളുമുള്ളതിനാൽ കോസ്റ്റ് കുറക്കാൻ മാനേജ്മെൻ്റ് തീരുമാനിച്ചു. അതിനർത്ഥം ജീവനക്കാരെ പിരിച്ചുവിട്ടു സ്ഥാപനത്തിന് താഴിടുന്നുവെന്നല്ല. പകരം ജില്ലാ ബ്യൂറോകളിൽ റിപ്പോർട്ടർമാരെ നിർത്തിയും കെട്ടിടം താത്കാലികമായി വിട്ടും , വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയും ചിലവ് കുറച്ച് കൊണ്ടുവരുക എന്ന ശ്രമമാണ് ഇത്തരത്തിൽ വ്യാഖ്യാനിക്കപെട്ടത്.
ചാനൽ പൂട്ടുന്നു എന്ന വാർത്ത എഡിറ്റോറിയൽ ടീമോ, മാനേജ്മെൻ്റോ ഞങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ജീവനക്കാർ ഒന്നടങ്കം പറയുന്നുണ്ട്. പ്രവർത്തിക്കുന്ന സ്ഥാപനം പൂട്ടിയെന്നും, ലൈസൻസ് കൈവശമിരിക്കേ ലൈസൻസ് അപേക്ഷ കേന്ദ്രം നിഷേധിച്ചുവെന്നും ഒക്കെയുള്ള പ്രചരണം സ്ഥാപനത്തെ തകർക്കാനുള്ള ചില ശക്തികളുടെ ഇടപെടലായാണ് ജീവനക്കാർ കാണുന്നത്..


