കൊല്ലം – യുവ സംഗമം ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്തു. യുവ ജനതയുടെ ആത്മബലം ചോർന്നുപോകാതിരിക്കുവാനുള്ള ഔഷധമാണ് ശ്രീനാരായണ ഗുരുദേവൻ മുന്നോട്ട് വച്ച ആത്മീയതയെന്ന് ചാണ്ടി ഉമ്മൻ ചൂണ്ടികാണിച്ചു. ഒരോ വ്യക്തിയുടെയും ജീവിതത്തിൽ സന്തോഷവും സന്താപവും അവനവൻ തന്നെ സൃഷ്ടിക്കുന്നതാണ് ആത്മീയതയിലൂന്നിയ ആത്മജ്ഞാനമാർജ്ജിച്ച യുവ സമൂഹത്തിന് വിപ്ലവകരമായ മാറ്റം സൃഷടിക്കുവാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


