തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ സഹോദരങ്ങളും.

Kerala Alappuzha
Print Friendly, PDF & Email

തലവടി – ഗ്രാമ പഞ്ചായത്തിൽ സഹോദരങ്ങളായ രാജലക്ഷ്മി എസ്, അജിത് പിഷാരത്ത് എന്നിവരാണ് ജനവിധി തേടുന്നത്.

അജിത്ത് പിഷാരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ മൂത്ത സഹോദരി രാജലക്ഷ്മി എസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി തൊട്ടടുത്ത വാർഡിൽ തിരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കുന്നത്. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ അജിത്ത് പിഷാരത്ത് ഇത്തവണ തലവടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ നിന്നാണ് മത്സരിക്കുന്നത്.

10-ാം വാർഡിൽ യുഡിഎഫ്‌ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ ആദ്യം രാജലക്ഷ്മിയെ സമീപിക്കുകയും പോസ്റ്റർ തയ്യാറാക്കി പ്രചാരണവും ആരംഭിച്ചിരുന്നു.ഒടുവിൽ നേതാക്കൾ മുൻ തീരുമാനം മാറ്റി ആ വാർഡിൽ നിന്ന് മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തി. എന്നിരുന്നാലും തിരഞ്ഞെടുപ്പ് മണ്ഡലത്തിൽ തന്നെ തുടരാൻ രാജലക്ഷ്മി ‘ കസേര ‘ ചിഹ്നത്തിൽ തീരുമാനിക്കുകയായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

തലവടി ഗ്രാമ പഞ്ചായത്ത് നിലവിലെ 12-ാം വാർഡിലെ ആദ്യകാല ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന അന്തരിച്ച അപ്പുപിള്ളയുടെ മരുമകളാണ് രാജ ലക്ഷ്മി. ( അന്ന് ക്ഷേമ പെൻഷൻ 60 .00 ( അറുപത് ) രൂപയായിരുന്നു.

✒️ ഡോ. ജോൺസൺ വി ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *