പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവിനായി പണം എംബസികൾക്ക് വിനിയോഗിക്കാമെന്നു കേന്ദ്രമന്ത്രി

India World
Print Friendly, PDF & Email

ന്യൂഡൽഹി – മൃതദേഹങ്ങളെയും, സ്ട്രെക്ച്ചറിൽ കൊണ്ടുവരേണ്ട രോഗികളെയും നാട്ടിലെത്തിക്കാൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചു ലോക്സഭയിൽ ചോദ്യമുന്നയിച്ച എംപി ഡോ. അബ്ദുസമദ് സമദാനിയെ രേഖാമൂലം വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ അറിയിച്ചതാണ് ഇത്. വിദേശങ്ങളിൽ വെച്ച് മരണപ്പെടുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നത് അടക്കമുള്ള അടിയന്തിര ഘട്ടങ്ങളിൽ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്താൻ എംബസികളിൽ ഉദ്യോഗസ്ഥർക്ക് അധികാരം നല്കിയിട്ടുണ്ടന്ന് അദ്ദേഹം എംപിയെ രേഖാമൂലം അറിയിച്ചു. ഇതിനാവശ്യമായി വരുന്ന ഫണ്ട് ഒരു അകൗണ്ടിൽ നിന്ന് മറ്റൊരു അകൗണ്ടിലേക്ക് മാറ്റാവുന്നതാണ്. സ്ട്രെക്ച്ചറിൽ യാത്ര ചെയ്യേണ്ടിവരുന്ന രോഗികൾക്ക് വിമാനക്കമ്പനികളുടെ ചേർന്ന് എംബസികൾ വേണ്ട സഹായം നല്കിവരുന്നതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *