പ്രാർത്ഥനകൾ വിഫലമായി ; ആൻമരിയക്ക് യാത്രമൊഴി

Idukki
Print Friendly, PDF & Email

ഇടുക്കി – ഹൃദയാഘാതത്തെ തുടർന്ന് ഏറെനാളായി പ്രതീക്ഷകളോടെ ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശിയായ ആൻമരിയ (17) അന്തരിച്ചു. ജൂൺ 1നാണ് കുട്ടിയെ അടിയന്തര ചികിത്സക്കായി എറണാകുളത്തേക്ക് എത്തിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെയും ആൻ മരിയ ജീവൻ നിലനിർത്തിയിരുന്നത്. 2 മണിക്കൂർ 45 മിനിറ്റ് സമയം മാത്രം എടുത്തായിരുന്നു കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ ആൻമരിയ ആംബുലൻസിൽ എത്തിച്ചിരുന്നത്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *