നാട്ടിൽ നിന്ന് കർഷകനായി സലാലയിൽ ചെന്ന് ആദ്യമായി കൃഷി തുടങ്ങിയ പ്രവാസി കർഷകൻ അന്തരിച്ചു

World Kerala
Print Friendly, PDF & Email

ഒമാൻ : സലാലയിലെ ആദ്യ കാല പ്രവാസി കർഷകനായിരുന്ന കൊല്ലം ചടയമംഗലം ഇടക്കോട് ജി സുരേന്ദ്രൻ (82) ആണ് നാട്ടിൽ വെച്ച് മരിച്ചത്. 45 വർഷത്തിലധികം സലാലയിൽ പ്രവാസിയും, കർഷകനുമായിരുന്നു . രണ്ട് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അവിടെ നിരവധി തോട്ടങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നു. ഭാര്യ: നളിനി. മക്കൾ: സുനില, സുനിൽ (സലാല), സുരേഷ്. അദ്ദേഹം ഒമാൻ സർക്കാരിന്റെ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *