അധികൃതരുടെ അനാസ്ഥ ; തിരുവല്ലയിൽ ഒരു വൻ ദുരന്തത്തിന് കാരണമാകും.!!

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – കോഴഞ്ചേരി റോഡിലെ കറ്റോട് ചീപ്പ് പൂർണമായും തകരാറിലായിട്ടും അധികൃതർ കാട്ടുന്ന നിസംഗത ഏകദേശം 3500 ഓളം കുടുംബങ്ങളുടെ സമാധാന ജീവിതം തകർത്ത് വൻ ദുരന്തത്തിന് കാരണമാകും.. കവിയൂർ ഗ്രാമപഞ്ചായത്തും, തിരുവല്ല നഗരസഭയും അടിയന്തര ശ്രദ്ധ നല്കേണ്ട വിഷയമാണിത് എങ്കിലും ഉദാസീനമായ നിലപാട് ആണ് കാണപ്പെടുന്നത്..

ഇതൊരു ചെറിയ അണക്കെട്ട് എന്ന നിലയിൽ കാണേണ്ട ഒന്നാണ്.. ഇതിൻ്റെ ഷട്ടറുകൾ പൂർണമായും ഉയർത്താൻ കഴിയാത്തതിനാൽ കവിയൂർ പുഞ്ച, ആമല്ലൂർ വെഴൽ, വടയത്ര, കാക്കത്തുരുത്ത് പ്രദേശങ്ങളിലെ ജനങ്ങൾ ഭയപ്പാടിലാണ്. ഷട്ടറുകൾ തകരാറിലായി എന്ന് മാത്രമല്ല കോൺക്രീറ്റ് ബീമുകളും സംരക്ഷണ ഭിത്തിയും പലഭാഗത്തും പൊട്ടിയിട്ട് ഈ ഭാഗത്ത് കൂടി വെള്ളം ചീറ്റുകയാണ്..

വെള്ളം ഒഴുക്കി വിടാൻ താമസിക്കുമ്പോൾ ഇപ്പോൾ കാണപ്പെടുന്ന വെള്ളക്കെട്ട് മാത്രമല്ല പെരിങ്ങര പഞ്ചായത്തിൻ്റെ പല പ്രദേശങ്ങളും ചങ്ങനാശ്ശേരി നഗരസഭ പ്രദേശത്തും വീണ്ടും വെള്ളക്കെട്ട് ഭീഷണി യ്ക്ക് കാരണമാകും..കറ്റോട് ചീപ്പിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് അഭ്യർത്ഥിച്ചു സംസ്ഥാന മുഖ്യമന്ത്രി ക്ക് മാദ്ധ്യമ പ്രവർത്തകൻ സന്തോഷ് സദാശിവമഠം നല്കിയ പരാതിയിൽ മുഖ്യമന്ത്രി സംസ്ഥാന ചീഫ് ഇറിഗേഷൻ എഞ്ചിനീയർ ക്ക് തുടർ നടപടികൾ സ്വീകരിക്കാൻ E.ptn 10000/2026 എന്ന ഫയൽ നമ്പറോടെ നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *