എറണാകുളം – നടൻ ബാലയ്ക്കെതിരെ പൊലീസിൽ പരാതിയുമായി ചെകുത്താൻ എന്ന യൂട്യൂബർ. ബാല തോക്കുമായി തന്റെ ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് ചെകുത്താൻ ആരോപിക്കുന്നത്. ബാലയ്ക്കെതിരെ താൻ ചെയ്ത ഒരു വൈറൽ വിഡിയോയാണ് സംഭവത്തിനു കാരണമായതെന്നും യൂട്യൂബർ പറയുന്നു. ചെകുത്താൻ എന്ന പേരിൽ വളരെക്കാലമായി വിഡിയോ ചെയ്യുന്ന അജു അലക്സ് എന്ന യൂട്യൂബറാണ് പരാതിക്കാരൻ.
ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു. ‘‘നടന്‍ ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്.
അതേസമയം യൂട്യൂബറുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാലയും പ്രതികരിച്ചു. അജു അലക്സ് വിഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായാണ് താൻ പ്രതികരിച്ചതെന്ന് ബാല പറയുന്നു. അജുവിന്‍റെ മുറിയില്‍ എത്തിയ തന്‍റെ വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചു. ‘‘നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വിഡിയോ എടുത്തത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ്.’’ ബാല വിഡിയോയില്‍ പറയുന്നു. വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതോടെ ഇത് നിർത്തണമെന്നും ബാല, അജുവിന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നതും വിഡിയോയില്‍ കേൾക്കാം.
ശിഷ്യൻ മീഡിയയിൽ ആലിമുകൾ ഈ സംഭവത്തിൽ പ്രതികരിക്കുന്ന നല്ലതായിപ്പോയെന്നാണ്.. ഒരാളുടെ കമന്റ് ഇങ്ങനെ ,, മാന്യമായ ഭാഷയിൽ തെറ്റിനെ വിമർശിക്കാം.. വ്യക്തിഹത്യയും ബോഡി ഷൈമിങും ചെയ്യുന്നത് നല്ലതല്ല… ചെകുത്താൻ്റെ വീഡിയോ പലതും വ്യക്തികളെ മോശമായി ചിത്രികരിക്കുന്നതാണ്… ഇവൻ പണി ചോദിച്ച് വാങ്ങിയതാണ്…
അജു അലക്സിന് വീഡിയോ ചെയ്യാം പക്ഷെ അത് പൊതുവായ കാര്യം ആയിരിക്കണം. അല്ലാതെ 365 ദിവസവും മോഹൻലാലിന്റെയും ബാലയുടെയും വ്യക്തിപരമായ കാര്യങ്ങൾ അല്ല പറയേണ്ടത് ബാല ആയത് കൊണ്ട് ഇതേ ചെയ്തുള്ളൂ.
നിരവധി ആളുകളാണ് ബാലക്കനുകൂലമായ കമന്റുകളുടെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.


