ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു

World
Print Friendly, PDF & Email

ന്യൂഡൽഹി – ലോകത്തിന്റെ തന്നെ വിനാശകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടു എന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട് .

അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷിയെ പുതിയ തലവനായി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ ഹയാത് താഹിർ അൽ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘർഷത്തിലാണ് അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടതെന്നാണ് വിവരം. ടെലഗ്രാം ആപ്പ് വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് തലവന്റെ മരണ വിവരവും പുതിയ തലവൻ ചുമതലയേറ്റ വിവരവും പുറത്തുവിട്ടത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.

breaf in english – ISIS has confirmed the death of its leader, Abu Hussein al-Husseini al-Qurashi, and named Abu Hafs al-Hashimi al-Qurashi as his replacement. The group said on Thursday that its leader had been killed in “direct clashes” with the Hayat Tahrir al-Sham group in Idlib province in rebel-held northwestern Syria.

Leave a Reply

Your email address will not be published. Required fields are marked *