ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) പുതിയ വനിതാ ഭാരവാഹികളായി നിഷ ഷിബുവിനെ കൺവീനറും, സൗമ്യ അനൂപിനെ ജോയിന്റ് കൺവീനറുമായി തിരഞ്ഞെടുത്തു. പിജെഎസ് വനിതാ ദിനം `പെൺ കരുത്ത്-2023’ എന്ന പേരിൽ ജൂൺ 16-അം തീയതി വൈകിട്ട് ഏഴ് മണി മുതൽ നടത്തുവാൻ തീരുമാനിച്ചതായി അറിയിച്ചു. ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മാനേജിങ് കമ്മറ്റി അംഗവും, ജിദ്ദ കിംഗ് അബ്‍ദുൾ അസീസ് യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ: ഹേമലത മഹാലിംഗം മുഖ്യ അതിഥി ആയിരിക്കും. വനിതാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

