പത്തനംതിട്ട :ആത്മീയ രംഗത്തും പൊതുരംഗത്തും ഒരുപോലെ പ്രതിഭചൊരിഞ്ഞതും രാജ്യത്ത് സമാനതകളില്ലാത്ത നേതാവുമായിരുന്നു ശിഹാബ് തങ്ങൾ എന്ന് യോഗം ഉദ്ഘാടനം ചെയ്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ടി.എം. ഹമീദ് പറഞ്ഞു. പ്രവാസിലീഗ് ജില്ലാ പ്രസിഡണ്ട് സജീർ പെഴുംമ്പാറയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.കെ. മുഹമ്മദ് സ്വാഗതം ആശംസിച്ചു. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പ്രവാസി ലീഗ് നേതാക്കളായ ബഷീർ എംബ്രയിൽ, ഇസ്മായിൽ ചീനിയിൽ,ഷാഹുൽ ഹമീദ് പേഴുംപാറ,ഇബ്രാഹിം പായിപ്പാട്,മുഹമ്മദ് താഹ,അഹ്‌മദ് മൽബറി,അബ്‌ദുൾ കരീം ഇടത്തുണ്ടിയിൽ, സക്കീർ,മുഹമ്മദലി, മുഹമ്മദ് കുഞ്ഞു, മുഹമ്മദ് കാസീം, അർഷാദ്,
ലീഗ് നേതാക്കളായ അബ്‌ദുൾകരീം തെക്കേത്ത്,എ.സഗീർ, അഡ്വ. അൻസാലഹ്,കെ. പി. നൗഷാദ്, എൻ.എ. നൈസാം,അസീസ് ചുങ്കപ്പാറ, എം.എച്ച്. ഷാജി,സിറാജ് പുത്തൻവീട്ടിൽ, നിയാസ് മല്ലശ്ശേരി, ടി.ടി. യാസീൻ, കമറുദ്ദീൻ,മുഹമ്മദ് കാസീം,മുഹമ്മദ് ഹനീഫ,ബേബി എന്നിവർ സംസാരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

