പന്തളത്ത് നിന്ന് കാണാതായ പതിനേഴുകാരിയെ യുവാവിനൊപ്പം കാട്ടിനുള്ളിൽ നിന്ന് കണ്ടെത്തി:

Kerala Pathanamthitta

പന്തളം: ഡിസംബർ 19 ന് പന്തളത്തുനിന്നും കാണാതായ പതിനേഴുകാരിയെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കാട്ടിനുള്ളിൽ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തു.

പഠിക്കാൻ പോയ വഴിക്കാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിന് കേസെടുത്ത പോലീസ് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശ പ്രകാരം ദിവസങ്ങളോളം നൂറിലധികം സിസിടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ ലോഡ്ജുകൾ ഹോം സ്റ്റേകൾ, സ്ത്രീകൾ മാത്രം വാടകയ്ക്ക് താമസിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായവും ലഭ്യമാക്കി.

പ്രത്യേകസംഘത്തെ നിയമിച്ചായിരുന്നു കേസിന്റെ അന്വേഷണം. പെൺകുട്ടിയുടെയും യുവാവിന്റെയും സുഹൃത്തുക്കളുമായി നിരന്തരം പോലീസ് ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചു. അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാറിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലും 12 അംഗ പ്രത്യേകസംഘമാണ് ഊർജിതമായ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി.

കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. എറണാകുളത്തേക്ക് പോയ ഇവർ തിരിച്ച് ചെങ്ങന്നൂർ എത്തിയപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിന്തുടർന്നെങ്കിലും വെട്ടിച്ചു കടന്നു. പെൺകുട്ടിയെ ഇയാൾ കാട്ടിൽ ഒളിപ്പിച്ചു. രാത്രികളിൽ അവിടെ തങ്ങുകയും, പകൽ നേരം, ഇയാൾ പുറത്തിറങ്ങി ഒരു സുഹൃത്തിന്റെ സഹായത്തോടെ ഭക്ഷണം ശേഖരിച്ച് കുട്ടിക്കും കൊടുത്ത് കഴിഞ്ഞുകൂടുകയായിരുന്നു. വിവരം മനസ്സിലാക്കിയ അന്വേഷണസംഘം രഹസ്യമായി നടത്തിയ നീക്കത്തിൽ കാട്ടിനുള്ളിൽ നിന്നും ഇരുവരെയും കണ്ടെത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *