അനിൽ ആന്റണിക്കായി ചാണ്ടി ഉമ്മനും രംഗത്തിറങ്ങിയോ ?

Pathanamthitta Politics

കോട്ടയം – വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്താണ് യാഥാർത്ഥ്യം ?
രാഷ്ട്രീയം വേറെ അച്ഛൻ മകൻ ബന്ധം വേറെ എന്ന് എ കെ ആന്റണി മകൻ അനിലിനോടുള്ള കർശനനിലപാട് വ്യക്തമാക്കുമ്പോൾ രാഷ്ട്രീയം വേറെ ബാല്യകാലം മുതലുള്ള സൗഹൃദം വേറെ എന്ന നിലപാട് പറയാതെ പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എം എൽ എ അനിൽ ആന്റണിയുമായി ഈ തെരഞ്ഞെടുപ്പ് കാലത്ത് മറ്റൊരു വേദി പങ്കിട്ടുന്ന വീഡിയോ ക്ലിപ്പുകൾ വൈറൽ ആകുന്നു. അനിൽ ആന്റണിയും ചാണ്ടി ഉമ്മനും ഒരുമിച്ച് ഇക്കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് ‘കിറ്റ്സ്’ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയുടെ ‘വരയരങ്ങ് ‘ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനെത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *