അടൂർ – പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ ദുർഭരണനത്തിനെതിരെയും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ജൽ ജീവൻ പദ്ധതി നടപ്പാക്കത്തത്, ആറാട്ട് ചിറ കുടിവെള്ള പദ്ധതി, തെരുവ് നായ പ്രശ്നം, കാട്ട് പന്നികളുടെ അക്രമം, വീട് അനുവദിച്ചുവർക്ക് ഫണ്ട് നൽകാത്തതിന് എതിരെയും ബിജെപി പെരിങ്ങനാട്, പള്ളിക്കൽ ഏരിയാ സമിതികളുടെ നേത്യത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. പെരിങ്ങനാട് ഏരിയാ പ്രസിഡൻ്റ് എസ്.കെ.നായർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ പള്ളിക്കൽ ഏരിയ പ്രസിഡൻ്റ് എസ് അഭിലാഷ് സ്വാഗതം ആശംസിച്ചു. പന്തളം മണ്ഡലം ജനറൽ സെക്രട്ടറി കെടുമൺ അഡ്വ. ജി.നന്ദകുമാർ , മണ്ഡലംവൈസ് പ്രസിഡന്റ് തെങ്ങമം വിജയകുമാർ എം.ജി.കൃഷ്ണകുമാർ, ഏരിയാ ജനറൽ സെക്രട്ടറിമാരായ എച്ച് സനൂപ്, അഭിലാഷ് മേലൂട്, മണ്ഡലം കമ്മിറ്റി അംഗം ശ്രീകുമാർ തെങ്ങമം, ഏരിയ വൈസ് പ്രസിഡന്റുമാരായ വിജയകുമാർ തെങ്ങമം, രവീന്ദ്രൻ പിള്ള തോട്ടുവ , ഏരിയ സെക്രട്ടറിമാരായ രാധാകൃഷ്ണൻ, ജയരാജ്, പള്ളിക്കൽ മുൻ ഏരിയ പ്രസിഡൻ്റെ മോഹനൻ ആലുംമൂട്, തോമസ്കുട്ടി എന്നിവർ സംസാരിച്ചു.



